ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വടകര കണ്ണൂക്കര സ്വദേശി അഷറഫിനെ നാട്ടുകാർ കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾക്ക് പരിക്ക്.കാർ ഡ്രൈവർവടകര കണ്ണൂക്കര സ്വദേശി അഷറഫിനാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
. പരിക്കേറ്റ അഷറഫിനെ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കഴുത്തിനും തലയ്ക്കും ചെറിയ പരിക്കുകളേറ്റതായാണ് വിവരം. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
. വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

