എ.കെ.ടി.എ കോക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി.
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കോക്കല്ലൂർ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി എം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോക്കല്ലൂർ: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഓള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ എ.കെ.ടി.എ കോക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. പനായി ഇവന്റെ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ എം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ. കെ അസന്‍കുട്ടി അധ്യക്ഷനായി ആര്‍.അംബിക അനുശോചന പ്രമേയം അവതരിപ്പിച്ചു.
. തയ്യല്‍ പരിശീലനം,വസ്ത്ര നിര്‍മ്മാണം, വിപണനം, തൊഴിലാളികളുടെ ക്ഷേമം തുടങ്ങി വിവിധങ്ങളായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് കോഴിക്കോട് ജില്ലയില്‍ 40 കൗണ്ടറുകള്‍ പ്രവര്‍ത്തനംആരംഭിച്ചിരിക്കുന്നത്. വിപണനത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ജീവകാരുണ്യത്തിന്റെ ഭാഗമായി സാന്ത്വന പദ്ധതിയിലൂടെ 12 ഓളം ആനുകൂല്യങ്ങള്‍ തയ്യല്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
. കോക്കല്ലൂര്‍യൂണിറ്റ്കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ടി. എല്‍. ടി .വസ്ത്ര കൗണ്ടറിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി വി എം ശാന്ത നിര്‍മല്ലൂര്‍നിര്‍വഹിച്ചു. യൂണിറ്റ് ട്രഷറര്‍ പ്രകാശന്‍, യൂണിറ്റ് ഇന്‍ ചാര്‍ജ് ഷംസിയ, സതി, ഗീത, സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.നന്ദിനി സ്വാഗതവും, വത്സല നന്ദിയും പറഞ്ഞു.

