headerlogo
local

മൊടക്കല്ലൂർ സ്കൂളിൽ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

 മൊടക്കല്ലൂർ സ്കൂളിൽ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR news

27 Nov 2026 09:12 PM

മൊടക്കല്ലൂർ :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ഉള്ളിയേരി യൂണിറ്റും , മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് മൊടക്കല്ലൂർ യുപി സ്കൂളിൽ സംഘടിപ്പിച്ചു. അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ. കെ .പി .എ ഉള്ളിയേരി യൂണിറ്റ് പ്രസിഡണ്ട് ഷിംലിജ് കൂമുള്ളി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശാന്തൻ മുണ്ടോത്ത് സ്വാഗതം പറഞ്ഞു. ദിലീപ് വിസ്മയ ( മേഖല പ്രസിഡന്റ്‌ ). വിഷ്ണു ചിറ്റാരി(മേഖല സെക്രട്ടറി )എ .കെ പി . എ . ജില്ല പി ആർ ഒ . മണി ചാത്തോത്ത്, ഇൻചാർജ് രാജേഷ് നന്മണ്ട , പഞ്ചായത്ത് മെമ്പർ ഗീത മപ്പുറത്ത്. , സബിത ടീച്ചർ പവിത്രം, ജിതേഷ് എടത്തിൽ (പിടിഎപ്രസിഡന്റ്‌ ) സുധീഷ് പത്മസ്, രാജൻ ശ്രീകല, വിനോദ് അത്തോളി, സുരേഷ് ഒള്ളൂർ, റഫീക്ക് കന്നൂര് , നിഷിത സുധീഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ അനു ഷിംലിജ് നന്ദി പറഞ്ഞു.

NDR news
27 Nov 2026 09:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents