ഭരണഘടനാ ദിനം ആചരിച്ചു
ഉള്ളിയേരി എ യു പി സ്കൂളിൽ ഭരണഘടനാദിനാചരണം അഡ്വ.സുധിൻ സുരേഷ് ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി : ഉള്ളിയേരി എ.യു.പി സ്‌കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു. പ്രധാനാധ്യാപിക മാലിനി പി.ടി അധ്യക്ഷയായ ചടങ്ങിൽ പൂർവ്വ വിദ്യാഥി അഡ്വക്കേറ്റ്സുധിൻ സുരേഷ് (ഡിസ്ട്രിക് കോർട്ട് കോഴിക്കോട് )മുഖ്യാതിഥിയായി പങ്കെടുത്തു. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. കെ വി ബ്രജേഷ് കുമാർ,മണി ചാലിൽ, സുരേഷ് കെ. വി, സഫിയ .ടി, സുജ. സി.കെ , സജിന . കെ .കെ , ഹണി. ആർ എന്നിവർ പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ദീപതി .ടി ഉപഹാരം സമർപ്പിച്ചു.

