മുംബൈ ഭീകരാക്രമണം: ധീരരക്തസാക്ഷികളെ സ്മരിച്ച് കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് & കെയർ
കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് & കെയറിന്റെ ആഭിമുഖ്യത്തിൽ ഗവ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കിണാശ്ശേരിയിലാണ് അനുസ്മരണ പരിപാടി നടത്തിയത്.
കോഴിക്കോട്: രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് & കെയറിന്റെ (CDTC) ആഭിമുഖ്യത്തിൽ മുംബൈ ഭീകരാക്രമണ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
. 2008 നവംബർ 26-ന് മുംബൈയെ നടുക്കിയ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് സുരക്ഷാ സേനാംഗങ്ങൾ, നിരപരാധികളായ സാധാരണക്കാർ എന്നിവരുടെ ത്യാഗസ്മരണ പുതുക്കിയ ചടങ്ങ് കിണാശ്ശേരി ജി വി എച്ച് എസ് എസിൽ സംഘാടിപ്പിച്ചു.
. അനുസ്മരണ പരിപാടിയുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ്, പദയാത്ര, പുഷ്പാർച്ചന എന്നിവയും സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ക്ലാസിന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അതുൽ മോഹൻ, അമേയ രാജ് എന്നിവർ നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അഗ്നിബാധയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസിലൂടെ വിശദീകരിച്ചു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സി ഡി ടി സി ട്രസ്റ്റി ബോർഡ് മെമ്പർ രജീഷ് തലക്കൊളത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രതീഷ് പി.പി.കൂമുള്ളി അധ്യക്ഷത വഹിച്ചു.
. ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ്സ് സുനു പ്രവീൺ നിലവിളക്ക് തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. കസബ സ്റ്റേഷൻ സബ് ഇൻസ്പെക്ടർഷൈജു മുഖ്യാതിഥിയായി.സി ഡി ടി സി ബോർഡ് മെമ്പർ പ്രമോദ് കാവുന്തറ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അതുൽ മോഹൻ എസ് എം സി ചെയർമാൻ സിദ്ദിഖ് എന്നിവർ സംസാരിച്ചു, സിഡി ടി സി മെമ്പർ ചാൾസ് ചടങ്ങിന് നന്ദി പറഞ്ഞു.
. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീരരക്ത സാക്ഷികളുടെ സ്മരണ പുതുക്കുക എന്നതിനപ്പുറം, ദുരന്തസാഹചര്യങ്ങളെ നേരിടാനുള്ള പൊതുജനങ്ങളുടെ ജാഗ്രതയും സുരക്ഷാബോധവും വർധിപ്പിക്കുക എന്ന സാമൂഹിക ലക്ഷ്യവും പരിപാടി മുന്നോട്ടുവച്ചു. ദേശസ്നേഹത്തിന്റെയും സേവനസന്നദ്ധതയുടെയും സന്ദേശം പകർന്നുനൽകിയ ചടങ്ങിൽ രക്തസാക്ഷികളുടെ ത്യാഗത്തിന് ആദരവ് അർപ്പിച്ചു.

