പ്രവാസികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം : പ്രവാസിലീഗ്
പ്രവാസി ലീഗ് കായണ്ണ പഞ്ചായത്ത് പ്രവർത്തക സംഗമത്തിൽ ജില്ലാ സെക്രട്ടറി കെ ടി കെ റഷീദ് മുഖ്യപ്രഭാഷണം നടത്തി
കായണ്ണ:പ്രവാസികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും നൽകാൻ ബാക്കിയുള്ള പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും പ്രവാസി ലീഗ് കായണ്ണ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ വി എ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി എ റഹ്മാൻ കായണ്ണ അധ്യക്ഷം വഹിച്ചു.ജില്ലാ സെക്രട്ടറി കെ.ടി.കെ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർ നാസർ കൊളത്തൂർ പ്രവാസി പദ്ധതി വിശദീകരിച്ചു. മുസ്ലിലീഗ് മണ്ഡലം സെക്രട്ടറി പി കെ സലാം മാസ്റ്റർ, ബഷീർ കുന്നുമ്മൽ, പഞ്ചായത്ത് മുസ്ലിംലീഗ് ജന:സെക്രട്ടറി ബഷീർ, എം കെ മുഹമ്മദ് , പി സി ബഷീർ, അജ്നാസ്.സി കെ, യൂസുഫ് കായണ്ണ, അറഫ ബഷീർ, ഇബ്രാഹിം. പി പി .സംസാരിച്ചു. ഭാരവാഹികളായി എം.കെ.മുഹമ്മദ് (പ്രസിഡണ്ട്),പി.പി.ഇബ്രാഹിം(ജന:സെക്രട്ടറി),അഷറഫ് കുതിരോട്ട് (ട്രഷറർ),മുഹമ്മദ് ചെറുവോട്ട്, എം.കെ .കുഞ്ഞിമൊയ്തി ,സി കെ ഇസ്മയിൽ (വൈസ് പ്രസിഡണ്ടുമാർ), സി കെ ഖാസിം,സി.കെ ഹംസ ,മുഹമ്മദ് പാടയാട്ട്പൊയിൽ ( ജോ:സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.

