‘സിറ്റി ലൈറ്റ് ടിവി & ഐ.ആർ.എം.യു അവാർഡ് നൈറ്റ് 2026’ നവംബർ 30-ന്
കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഷോർട്ട് ഫിലിം അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടക്കുന്നതാണ്.
കോഴിക്കോട്: ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയനും (IRMU) സിറ്റി ലൈറ്റ് ടിവിയും (City Light TV) സംയുക്തമായി സംഘടിപ്പിക്കുന്ന ‘അവാർഡ് നൈറ്റ് 2026’ നവംബർ 30 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷോർട്ട് ഫിലിം അവാർഡ് വിതരണവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും കലാപരിപാടികളും കോർത്തിണക്കിയാണ് മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.
. പ്രശസ്ത ചലച്ചിത്ര സംവിധായകൻ വി.എം. വിനു അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. പ്രൊഡ്യൂസറും സംവിധായകനും ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഡ്വൈസറി ബോർഡ് അംഗവുമായ ഡോ. മനോജ് ഗോവിന്ദൻ മുഖ്യാതിഥിയാകും. സംവിധായകരായ അവിരാ റെബേക്ക, ഗോപി കുറ്റിക്കോൽ, ശ്രീജിത്ത് പൊയിൽക്കാവ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
. ചടങ്ങിന്റെ ഭാഗമായി, മാനുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണി ചേലേമ്പ്ര നിർമ്മിച്ച് നിഖിൽ മനോമി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചലച്ചിത്രം ‘എനിഗ്മ’യുടെ (Enigma) ഒഫീഷ്യൽ ട്രെയിലർ ലോഞ്ചും വേദിയിൽ വെച്ച് നടക്കും. കൂടാതെ, ചടങ്ങിന് മാറ്റുകൂട്ടാൻ കെ.യു. സോമജിത്ത് അവതരിപ്പിക്കുന്ന ഉദിത് നാരായൺ ഹിറ്റ് ഗാനങ്ങളുടെ സംഗീത വിരുന്നും അരങ്ങേറും.
. കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ കമലേഷ് കടലുണ്ടി, ജൂറി ചെയർമാൻ അവിരാ റെബേക്ക,ജൂറി മെമ്പർ സന്ദീപ് അജിത് കുമാർ,ഐആർ എം യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ,ഐ ആർ എം യു ജില്ലാ സെക്രട്ടറി എ.പി.സതീഷ് ഐ ആർ എം യു ജില്ലാ ട്രെഷറർ കെ.ടി. കെ റഷീദ് എന്നിവർ പങ്കെടുത്തു

