കോക്കല്ലൂർ : തുരുത്യാട് പണിക്കര് കണ്ടി ശങ്കരൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.
മൂലാട്: പെരവച്ചേരി സ്വദേശി കൊമ്പത്തടത്തിൽ ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: വത്സല, പരേതനായ ഗണേശൻ, കുട്ടികൃഷ്ണൻ, സുമതി. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കല്ലായിമ്മൽ ഷൈജു (41) കുഴഞ്ഞു വീണു മരിച്ചു. സ്വന്തം കൃഷിയിടത്തിലെ വാഴത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ വെള്ളച്ചാലിൽ വീണ് മരണപ്പെടുകയായിരുന്നു. കൂത്താളി പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവായിരുന്നു. പിതാവ്: പരേതനായ പുത്തൻ പുരയിൽ മീത്തൽ ബാലൻ അമ്മ: ശാരദ. സഹോദരങ്ങൾ: ഷൈജ, ബബീഷ് കല്ലായിമ്മൽ. സംസ്ക്കാരം ഇന്ന് (ഞായറാഴ്ച) വീട്ടുവളപ്പിൽ നടക്കും.
കോട്ടൂർ: മൂലാട് തൂണും പിലാക്കൂൽ കുഞ്ഞിക്കലന്തൻ (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ടി.പി നാസർ (ഖത്തർ),നസ്റി ടി.പി. മരുമകൻ: ,താരീഖ് അൻവർ (പാലേരി). മരുമകൾ: ജസീല നാസർ (ഖത്തർ) സഹോദരങ്ങൾ ടി.പി കോയ (ചേനോളി) ടി.പി ഇബ്രാഹിം (മൂലാട്) ടി. പി ബഷീർ (അബുദാബി ) ടി.പി അസീസ് (ബഹ്റൈൻ) സഹോദരിമാർ: ബിയ്യാത്തു ചേലേരി (വാകയാട്), റുഖിയ എടത്തുംചാലിൽ (വെള്ളിയൂർ) ജമീല മാടോത്ത് (പറമ്പിൻ മുകളിൽ)
പൂനൂർ : ഒമനാം കുന്നുമ്മൽ നബീസ ഹജ്ജുമ്മ നിര്യാതയായി. ഭർത്താവ് പരേതനായ എ.പി. മുഹമ്മദ് ഹാജി (എ.പി.എം. സൈക്കിൾ മാർട്ട് ) മക്കൾ. അബ്ബാസ്, റഷീദ്, മുനീർ, മുജീബ്, നാസർ. മരുമക്കൾ: ജമീല (ഓമശ്ശേരി), ഫൗസിയ (പേരാമ്പ്ര),സജീന (ഉള്ളിയേരി), നജ്മ (നരിക്കുനി), ജസ്ന (പേരാമ്പ്ര), മയ്യിത്ത് നിസ്കാരം ഇന്ന് വൈകു: 4.30 ന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.
മുയിപ്പോത്ത്: പ്രമുഖ ബിജെപി നേതാവ് കെ പി വത്സലൻ (63) നിര്യാതനായി. ബിജെപി ചെറുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ബിജെപി എസ് സി മോർച്ച ജില്ല സെക്രട്ടറി, പേരാമ്പ്ര മണ്ഡലം എസ് സി മോർച്ച പ്രസിഡന്റ് തുടങ്ങിയ പദവികൾക്ക് പുറമെ വാർഡ് വികസന സമിതി മെമ്പർ, പാട ശേഖര സമിതി മെമ്പർ, നീറ്റുതുരുത്തി ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചു. ഭാര്യ: വത്സല മക്കൾ: നിമിഷ, നിമേഷ് മരുമകൻ :ബിജു (കുരുടി മുക്ക്) സഹോദരങ്ങൾ :കെ പി ടി ബാലൻ(മുതുകാട്), ശാന്ത(പെരുവണ്ണാമൂഴി), പരേതനായ ഗോവിന്ദൻ. സംസ്കാരം ഇന്ന് കെ വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
കാരയാട്:തറമ്മൽ അങ്ങാടി പറോത്ത് ബാലൻ പണിക്കർ (75) നിര്യാതനായി. ഭാര്യ രമ അമ്മ . മക്കൾ സബിത , സതീശൻ, പ്രസീദ. മരുമക്കൾ വേണു തലശ്ശേരി, നീരജ , പ്രവീൺ കുമാർ. സഹോദരങ്ങൾ ഗോപാലകൃഷ്ണൻ , ലക്ഷ്മി, തങ്കം.
ഉള്ളിയേരി : ഉള്ളേരി നാറാത്ത് വലിയ വീട്ടിൽ മർഹും മടവൂർ അബ്ദുറഹ് മാൻ മുസ്ല്യാരുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഷാഫി, മുഹമ്മദ് ബഷീർ, മുഹമ്മദ് സാദിഖ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് അസ്ലം, ഹബീബ, ആഷിഖ. മരുമക്കൾ: ഹാഫിള് യൂനുസ് (നിട്ടൂർ), നിസാർ (കാവുംവട്ടം), സി.കെ സുമയ്യ (കുനഞ്ചേരി), ഇസ്മത്ത് (കാപ്പാട്), ശംസിയ (ഉള്ളേരി), തസ്ലിമ (പുളിക്കൂൽ), സമീറ (കൂമുള്ളി), റാഷിദ (വാവാട്), ഷബ്ന (കൂട്ടാലിട).
നടുവണ്ണൂർ: നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവറായ പരപ്പിൽ സിറാജിന്റെ മാതാവ് കുഞ്ഞാമി (65) നിര്യാതയായി. സീനത്ത് മകളാണ്. മരുമക്കൾ പരേതനായ ഷംസുദ്ദീൻ (പറമ്പത്ത്), ഖൈറുന്നിസ (മന്ദങ്കാവ്) എന്നിവരാണ്. മറിയം, പരേതരായ ഇമ്പിച്ചി മൊയ്തി, ആയിഷ എന്നിവർ സഹോദരരാണ്. മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 2.30ന് നടുവണ്ണൂർ മുള്ളമ്പത്ത് അൽ ഹുദാ മസ്ജിദിൽ നടക്കും.