
പേരാമ്പ്ര: കേരള കോൺഗ്രസ് ജെ മണ്ഡലം പ്രസിഡന്റ്റ് കോണിക്കുഴെ കെ.ടി രാമചന്ദ്രൻ(63) നിര്യാതനായി. സോഷ്യലിസ്റ്റ് പ്രവർത്തകനായ കെ.ടി. ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്.ഭാര്യ നളിനി (പേരാമ്പ്ര സീഡ് ഫാം). മകൾ ആദിത്യ. മരുമകൻ ശരത് (കിഴക്കൻ പേരാമ്പ്ര ). സഹോദരങ്ങൾ കമല, ശിവദാസ്, ഗീത, സുരേഷ് (കെ.ടി കാറ്ററിംഗ്),പരേതയായ ബിന്ദു. അക്ഷര, ന്യൂ പാട്യംസ് കോളേജുകളുടെ മാനേജരായിരുന്നു. ദീർഘകാലം വിവിധ പാറലൽ കോളേജുകളിൽ അധ്യാപകനായിരുന്നു. കല്ലോട് വയങ്ങോട്ടുമ്മൽ പരദേവതാ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി, വീനസ് തിയേറ്റേഴ്സ് അംഗം, സ്നേഹ റസിഡന്റ്സ് അസോസിയേഷൻ്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.