
പേരാമ്പ്ര: പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയത്തിന്റെയും മകൻ എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) നിര്യാതനായി. ഭാര്യ: ആയിഷ കാളോത്ത് കണ്ടി (ആവള-കുട്ടോത്ത്). മക്കൾ: കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ). മരുമക്കൾ: റഹ്മത്ത് (കീഴ്പയ്യൂർ), അബ്ദുറഹ്മാൻ (പുതുപ്പണം), സജിന (കുണ്ടുതോട്). സഹോദരങ്ങൾ: ആയിഷ തെയ്യത്താങ്കണ്ടി, മൂസ്സ കാമ്പ്രത്ത്, മൊയ്‌തു കാമ്പ്രത്ത്, പരേതയായ ഫാത്തിമ നടുമൂലയിൽ. ഖബറടക്കം കൈപ്രം പള്ളി ഖബർസ്ഥാനിൽ.