headerlogo

ചരമം

പുറ്റങ്ങൽ മീത്തൽ വെയിലാണ്ടി (നൊച്ചാട്)

03-07-2025
../upload/obit/2025/Jul/2025-07-03/IMG_20250703_183951.webp

വെള്ളിയൂർ: പുറ്റങ്ങൽ മീത്തൽ വെയിലാണ്ടി നിര്യാതനായി. 85 വയസ്സായിരുന്നു. ഭാര്യ പരേതയായ അരിയായി. മക്കൾ: അനീഷ്, ഷിനില, പരേതരായ രാഗിണി, സുരേഷ്. മരുമക്കൾ: ഗോപാലൻ കോക്കല്ലൂർ, രതീഷ് തൃക്കുറ്റിശ്ശേരി, സജില നാറാത്ത് (കേരള ബാങ്ക് പേരാമ്പ്ര), ഷൈനി പനായി.

Obituary

../upload/obit/2025/Jul/2025-07-03/Screenshot_20250703-121136.webp

ബാലൻ നമ്പ്യാർ (പേരാമ്പ്ര)

കിഴക്കൻ പേരാമ്പ്ര : പേരാമ്പ്രയിലെ മുതിർന്ന കേരള കോൺഗ്രസ് (എം) നേതാവ് കിഴക്കൻ പുലിക്കോട്ടു കണ്ടി ബാലൻ നമ്പ്യാർ (85) നിര്യാതനായി. കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു. ഭാര്യ: ലീല അമ്മ. മക്കൾ പി.കെ ഉണ്ണി കൃഷ്ണൻ (വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൂത്താളി), ഉഷാ കുമാരി (കന്നാട്ടി), ഷാജി ( ലോലാക് ഫാൻസി കല്ലോട്). മരുമക്കൾ: സിന്ധു (പാലേരി), രാജീവൻ കൂവ്വപ്പള്ളി (കന്നാട്ടി, കെ.സി കളർ സൊലൂഷൻ വടക്കുമ്പാട്) സഹോദരങ്ങൾ: അമ്മാളു അമ്മ (കുട്ടോത്ത്), ജാനകി അമ്മ (എരവട്ടൂർ), കല്യാണി അമ്മ (കിഴക്കൻ പേരാമ്പ്ര ), സരോജിനി അമ്മ (ആവള). സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

../upload/obit/2025/Jul/2025-07-02/Screenshot_2025-07-02-18-52-38-05.webp

ചങ്ങരോത്ത് ലക്ഷ്മി അമ്മ (നൊച്ചാട്)

നൊച്ചാട്: ചങ്ങരോത്ത് ലക്ഷ്മി അമ്മ നിര്യാതയായി. 87 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: സരോജിനി, പത്മിനി, ഗംഗാധരൻ (റിട്ട. അദ്ധ്യാപകൻ, പ്രസിഡൻ്റ് നൊച്ചാട് അഗ്രോ അഗ്രിക്കൾച്ചറൽ സൊസൈറ്റി, കർഷക സംഘം, നൊച്ചാട് മേഖല ജോയൻ്റ് സെക്രട്ടറി, സി.പി.ഐ.എം. അരിയൂറ ബ്രാഞ്ച് അംഗം), ബാലകൃഷ്ണൻ (ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാഫ്), ബാലാമണി, ഇന്ദിര. മരുമക്കൾ: ഗിരിജ കോട്ടൂർ, സുജാത അത്തോളി, അരവിന്ദൻ (റിട്ട. പോളിടെക്നിക്ക് അരിക്കുളം), ബാബു (ബാലുശ്ശേരി), പരേതരായ ബാലകൃഷ്ണൻ കാരയാട്, ദാമോദരൻ കോട്ടൂർ. സഹോദരങ്ങൾ: ചിരുതേയിക്കുട്ടി അമ്മ കാരയാട്, പരേതരായ നാരായണി അമ്മ, അപ്പുക്കുട്ടി നായർ, ഗോപാലൻ നായർ.