
മേപ്പയൂർ: കാവുള്ളാം വീട്ടിൽ കല്യാണി അമ്മ നിര്യതയായി. 101 വയസ്സായിരുന്നു. ഭർത്താവ് പരേതനായ എൻ. രാഘവൻ നായർ. മക്കൾ: ദിവാകരൻ മാസ്റ്റർ (റിട്ട: ഹെഡ് മാസ്റ്റർ, കായലാട് എ.എൽ.പി. സ്കൂൾ), ശ്യാമള (തുറയൂർ), കെ.വി. വത്സൻ (റിട്ട: സർവീസ് സകരണ ബാങ്ക് മേപ്പയൂർ ജീവനക്കാരൻ, കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി), സത്യൻ കെ.വി., പരേതയായ രമ. മരുമക്കൾ: ഗിരിജ (വാകയാട്), ശ്രീജ (ആവള), ലീന (വടകര), ബാലൻ നായർ (തുറയൂർ), ബാലകൃഷ്ണൻ നായർ (കായണ്ണ). സഹോദരങ്ങൾ: പരേതരായ ദാമോദരൻ നായർ, നാരായണൻ നായർ (പള്ളിക്കര), നാരായണി അമ്മ (കീഴരിയൂർ), ചിന്നു അമ്മ (പൂനത്ത്).