
നടുവണ്ണൂർ: മന്ദകാവിലെ ചെറുവത്തു മീത്തൽ താമസിക്കും കാരണ്ട മീത്തൽ കുഞ്ഞിരാമൻ നിര്യാതനായി. 88 വയസ്സായിരുന്നു. ഭാര്യ പരേതയായ കൂളിയാപ്പോയിൽ കാർത്യായനി. മക്കൾ: കെ.എം. നാരായണൻ (സി.പി.ഐ.എം., മന്ദങ്കാവ് ബ്രാഞ്ച്), രാജൻ സി.എം., ഓമന, വത്സല. മരുമക്കൾ: ഷിംന (ഒറ്റക്കണ്ടം), കമല (കോട്ടൂർ), ബാബു (മന്ദങ്ങപറമ്പത്ത്), ശശി കുയ്യലക്കണ്ടി (ഉള്ളിയേരി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മന്ദങ്കാവ്), കല്യാണി (മന്ദങ്കാവ്), ദേവകി (മന്ദങ്കാവ്), മാധവി (മന്ദങ്കാവ്), പരേതരായ നാരായണി, ജാനു. സംസ്കാരം ഇന്ന് രാത്രി 9.30 ക്കു ചെറുവത്തുമീത്തൽ വീട്ടു വളപ്പിൽ.