
നടുവണ്ണൂർ : പുറ്റാട്ട് ജി എൽ പി സ്കൂൾ അധ്യാപകനും നടുവണ്ണൂർ സ്വദേശിയുമായ ആന്തുമ കണ്ടിക്കുനിയിൽ ഷാജി മാസ്റ്റർ (52) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.രാമർ കുട്ടിയാണ് പിതാവ്. ദേവി, മാതാവ്. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപിക മാലിനി ഭാര്യയാണ്. മക്കൾ: ആദിത് ഷാജി, അശ്വതി ഷാജി. മരുമകൻ: ജിഷ്ണു (കാവുന്തറ). സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.