
നടുവണ്ണൂർ: നടുവണ്ണൂർ നാഷണൽ ബിൽഡേഴ്സ് ജീവനക്കാരനായിരുന്ന കിഴക്കോട്ട് കടവിലെ കല്ലിടുക്കിൽ നാസർ (44) നിര്യാതനായി.മുസ്ലിം ലീഗ് നേതാവും നടുവണ്ണൂരിൽ പത്രപ്രവർത്തകനുമായ കെ.ടി കെ. റഷീദിന്റെ സഹോദരനാണ്. കല്ലിടുക്കിൽ ഉമ്മർ കുട്ടിയാണ് പിതാവ്. മാതാവ് പരേതയായ ഖദീജ. സൽമ (കൂട്ടാലിട) ഭാര്യയാണ്. മക്കൾ: ഷിബിൻ, നൈറ. മറ്റു സഹോദരർ: സബീർ (ഖത്തർ) നജ്മ. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കല്ലിടുക്കിൽ ജുമാ മസ്ജിദിൽ. രണ്ടു മണിക്ക് കിഴക്കോട്ട് പള്ളിയിൽ.