അത്തോളി: വേളൂർ വെസ്റ്റ് കരിമ്പിലോട്ട് താഴം ഷെമീറിന്റെ മകൻ തൻസീർ (20) നിര്യാതനായി. മാതാവ്: തൻസീറ. സഹോദരി: ഫാത്തിമത്തു സുഹറ
എലങ്കമൽ: മാധ്യമം ദിനപത്രത്തിൽ സ്റ്റാഫ് (റിട്ട.) ആയിരുന്ന, കാവുന്തറ കാഞ്ഞിരമുള്ളതിൽ മുഹമ്മദ് ബഷീർ (59) നിര്യാതനായി. ഭാര്യ സുലേഖ (പേരാമ്പ്ര). മക്കൾ: നാജിയ, ഷാമില , ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക് ഓഫീസ് വടകര), സുഹൈൽ കക്കോടി (സീനിയർ പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), അജ്‌സൽ നരിക്കുനി (അധ്യാപകൻ ചക്കാലക്കൽ ഹൈസ്കൂൾ) സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലർക്ക് ഫറൂഖ് കോളജ്) അബ്ദുൽ വഹാബ് മാസ്റ്റർ (റിട്ട. എച്ച്. എം, എൻ എച്ച് എസ് എസ് നൊച്ചാട്), ഡോ. അബ്ദുൽ സമദ് ( റിട്ട. വെറ്റിനറി ഡിപ്പാർട്ട്മെൻറ്) അബ്ദുൽ അസീസ് (ഹെൽത്ത് സൂപ്പർവൈസർ സി എച്ച് സി നരിക്കുനി) ആസ്യ (നൊച്ചാട്, പനോട്ട്). നൊച്ചാട് തറവട്ടത്ത് കുടുംബം അംഗമാണ്. മയ്യിത്ത് നിസ്കാരം: ഇന്ന് (12 /9/25) വൈകു: 4 മണിക്ക് എലങ്കമൽ ജുമാമസ്ജിദിൽ നടക്കും.
പേരാമ്പ്ര: കണ്ണിപൊയിൽ പുത്തൻ പുരയിൽ വിജയലഷ്മി അമ്മ(75) നിര്യാതയായി.(മാണിക്കോത്ത് - കണ്ണുക്കര) മക്കൾ: പ്രേമ, പ്രമീള, പ്രസന്ന, പ്രദീപൻ, പ്രസീത, മരുമക്കൾ രാധാകൃഷ്ണൻ (ചെന്നെ), ചന്ദ്രൻ (റിട്ടേഡ് പേരാമ്പ്ര കോടതി) രാജൻ, രജി എടച്ചേരി), ഷിജില (കൂട്ടലിട), ധർമ്മരാജ് (മടപ്പള്ളി-കുവൈറ്റ് ) സഹോദരങ്ങൾ: രാജൻ (പുറമേരി), ബാബു (കണ്ണുക്കര), ദിവാകരൻ (കണ്ണുക്കര), ഉഷ (എറാമല), മിനി (വളയം). സംസ്കാരം: നാളെ (13- 09-25) രാവിലെ 8 മണിക്ക് കണ്ണിപൊയിൽ പുത്തൻ പുരയിൽ വീട്ടുവളപ്പിൽ.
പേരാമ്പ്ര: മുളിയങ്ങൽ ചാലിൽ ദാമോദരൻ നായർ നിര്യാതനായി. എഴുപത്തിയൊൻപത് വയസായിരുന്നു. ഭാര്യ: മീനാക്ഷി അമ്മ. മകൻ: ഷിജു (ഗായത്രി സ്റ്റുഡിയോ). മരുമകൾ: ജയലക്ഷ്മി (ചെറുവണ്ണൂർ). സഹോദരങ്ങൾ: കാർത്യായനി അമ്മ (മുളിയങ്ങൽ), പരേതരായ നാരായണി അമ്മ, കുഞ്ഞിക്കേളു നായർ, അമ്മുക്കുട്ടി അമ്മ.
തറമ്മലങ്ങാടി :കല്ല് നാട്ടിക്കണ്ടി കുഞ്ഞമ്മതിൻ്റെ ഭാര്യ ആയിഷ ഉമ്മ (75 ) നിര്യാതയായി. മക്കൾ :ജമീല, ബഷീർ. മരുമക്കൾ :അമ്മത് എ.കെ.,സുബൈദ. സഹോദരങ്ങൾ :ഇബ്രാഹിം വടക്കുമ്പാട്, കദീജ വടക്കയിൽ പരേതരായ അമ്മത്, അബ്ദുളള മയത്ത് നിസ്ക്കാരം (നാളെ) വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് തറമ്മൽ ജുമുഅ മസ്ജിദിൽ.
പേരാമ്പ്ര : കൂത്താളി തെരുവിലെ ചുണ്ടു കണ്ടിയിൽ നാരായണി (74) നിര്യാതയായി. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിയ്ക്ക് വിട്ടുവളപ്പിൽ, ഭർത്താവ്: പരേതനായ കൃഷ്ണൻ മക്കൾ: അജിത (കൂത്താളി), അനില (ബാലുശ്ശേരി- കുവൈറ്റ്). മരുമക്കൾ: നാരായണൻ (വെറ്റിനറി ഹോസ്പിറ്റൽ കൂത്താളി,) വിജയൻ കൊമ്പിലാട്ട് (കുവൈറ്റ്) സഹോദരങ്ങൾ: പത്മനാഭൻ (കൂത്താളി) പരേതരായ, നാരായണൻ, ദാമോദരൻ, ഗോവിന്ദൻ ,ഗോപാലൻ, കുഞ്ഞി കൃഷ്ണൻ.
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത് (73) നിര്യാതയായി. ഭർത്താവ്: പി.എം ബാലകൃഷ്ണൻ മാസ്റ്റർ (റിട്ടേർഡ് പ്രിൻസിപ്പൽ വാളാട് എച്ച് എസ് എസ് മാനന്തവാടി) മക്കൾ: ബീന. ബി (ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്) ലേന.ബി (അധ്യാപിക, പി എം ജി എച്ച് എസ് എസ്. പാലക്കാട്) ഡോ: അനൂജ. അസി. പ്രൊഫ. (ബാംഗ്ലൂർ) മരുമക്കൾ: ഷാജിത്ത് ( ലീഗൽ അസി. കൊച്ചിൻ കോർപ്പറേഷൻ) ജയചന്ദ്രൻ (പി. ജി. ടി. സെൻ്റ് തോമസ് എച്ച്എസ് കോയമ്പത്തൂർ) ഷൈജു (സിസ്റ്റം സ്പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ) സഹോദരങ്ങൾ: പത്മിനി കാവുന്തറ, സൗദാമിനി (റിട്ടേർഡ് എച്ച്എം തിരുവങ്ങൂർ ഹൈസ്കൂൾ), രാജൻ കണ്ടോത്ത് (റിട്ടേർഡ് ഖാദി ബോർഡ്) ഗിരിജ (റിട്ടേർഡ് എച്ച്എം വേളം സൗത്ത് എൽ.പി) സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് സഞ്ചയനം ഞായറാഴ്ച.
പേരാമ്പ്ര: പൈതോത്ത് ആനംവെള്ളി കുഞ്ഞയിശ (83) അന്തരിച്ചു. ഭർത്താവ് പരേതനായ ആനംവെള്ളി മൊയ്തി. മക്കൾ: മജീദ് (മുൻ പോർട്ടർ, പേരാമ്പ്ര മാർക്കറ്റ്), ആമിന, പരേതയായ നഫീസ. മരുമക്കൾ സൂപ്പി കായണ്ണ, അബ്ദുല്ല പടിക്കൽ, അത്തിക്കോട് മറിയം (മേപ്പയൂർ).