
നടുവണ്ണൂർ : നടുവണ്ണൂരിലെ കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന അഷ്റഫ് മങ്ങര (55) നിര്യാതനായി. ചികിത്സയിലിരിക്കെ തലശ്ശേരിയിൽ വച്ചായിരുന്നു അന്ത്യം. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സിമിമോൾ മങ്ങര ഭാര്യയാണ്. ഇമ്പിച്ചി മൊയ്തിയാണ് പിതാവ് ഉമ്മ: ഉമ്മാച്ച. മക്കൾ: ഷെർമിള ഷെറിൻ, അശ്ന. മരുമകൻ: മഹറുഫ് (പരപ്പനങ്ങാടി). റംല, സലീന,സജ്മ, അൻവർ എന്നിവർ സഹോദരരാണ്. നടുവണ്ണൂർ ചാത്തോത്ത് പള്ളിയിൽ മൂന്നുമണി മുതൽ പൊതുദർശനം. മയ്യത്ത് നിസ്കാരം അഞ്ചുമണിക്ക് ചാത്തോത്ത് പള്ളിയിൽ. തുടർന്ന് കിഴക്കോട്ട് പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.