
നടുവണ്ണൂർ : നടുവണ്ണൂർ ടൗൺ മത്സ്യ മാർക്കറ്റിൽ മത്സ്യ കച്ചവടക്കാരനായിരുന്ന പുതിയേടത്ത് കുനി മാമുക്കോയ (57) നിര്യാതനായി. നേരത്തെ നടുവണ്ണൂരിൽ ചായക്കച്ചവടം നടത്തിയിരുന്ന പരേതനായ പുതിയേടത്ത് കുനി കാദറിൻറെ മകനാണ്. ഫൗസിയ ആണ് ഭാര്യ. മക്കൾ: സുഹാന, നാഫിൽ, സുഫൈൽ. മരുമകൻ: സാദിഖ് (പൂനത്ത്) സഹോദരങ്ങൾ പരേതയായ നഫീസ , സുബൈദ (വെങ്ങളം). തോട്ടുമൂല ജമാഅത്ത് പള്ളിയിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം കിഴക്കോട്ട് പള്ളി കബർസ്ഥാനിൽ വൈകിട്ട് കബറടക്കം നടന്നു.