
മേപ്പയൂർ: ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് മുയിപ്പോത്ത് നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി. 86 വയസ്സായിരുന്നു. ഭാര്യ ലീല. മക്കൾ: കവിത, ബിന്നി, ഷൈനി. മരുമക്കൾ: വിജയൻ കന്നാട്ടി (റിട്ട. അദ്ധ്യാപകൻ), മനോജ് വൈക്കിലിശ്ശേരി (വേണ്ടർ), അംബിക. സഹോദരങ്ങൾ: വാളേരി കുറുങ്ങോട്ട് രാഘവൻ മാസ്റ്റർ, സൗദാമ്മ വിളയാറ, നാരായണൻ നായർ പെരിങ്ങാട്ട്.