headerlogo

ചരമം

സന്തോഷ് പെരവച്ചേരി (കോട്ടൂർ)

25-10-2025
../upload/obit/2025/Oct/2025-10-25/IMG-20251025-WA0150.webp

കോട്ടൂർ: കോട്ടൂരിലെ കോൺഗ്രസ് നേതാവും 19-ാം വാർഡ് (പെരവച്ചേരി) മുൻ മെമ്പറും, രാഷ്ട്രീയ- സാംസ്കാരിക - പെതു പ്രവർത്തകനുമായിരുന്ന സന്തോഷ് പെരവച്ചേരി നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് രാത്രി 8 മണി വീട്ട് വളപ്പിൽ നടക്കും.

Obituary

../upload/obit/2025/Oct/2025-10-25/IMG-20251025-WA0129.webp

ടി എം അബ്ദുറഹിമാൻ മാസ്റ്റർ (പുതുപ്പാടി)

പുതുപ്പാടി: സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയ താരവും, വിദ്യാഭ്യാസ വകുപ്പിൻ്റെ കായിക ക്ഷമത പദ്ധതിയുടെ റവന്യൂ ജില്ലാ മുൻ കോഡിനേറ്ററും, ജില്ലാ സ്പോർട്സ് ഓർഗനൈസറും, നിരവധി കായിക വിഭാഗ സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹിയും,പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനുമായിരുന്ന ടി എം അബ്ദു‌റഹിമാൻ നിര്യാതനായി. നിലവിൽ അത്ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്,ആട്ടിയ പാട്ടിയ സംസ്ഥാന അസോസിയേഷൻ്റെ പ്രസിഡന്റ്, സൈക്ലിംഗ് അസോസിയേഷൻ, സൈക്കിൾ പോളോ അസോസിയേഷൻ, തഗ് ഓഫ് വാർ അസോസിയേഷൻ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. സപ തക്രോ, റഗ്‌ബി, ആട്യ പാട്ട്യ എന്നീ ഗെയിമുകൾ കേരളത്തിൽ കൊണ്ടു വന്നതിൽ മുഖ്യ പങ്കു വഹിച്ചു. മയ്യത്ത് നിസ്കാരം വൈകിട്ട് നാലുമണിക്ക് എലോക്കര ജുമാ മസ്ജിദിൽ. ഭാര്യ: സൽമ. മക്കൾ: അഡ്വ.ഷമീം അബ്‌ദുറമാൻ,

../upload/obit/2025/Oct/2025-10-24/IMG_20251024_100059.webp

തെക്കേടത്ത് ടി. സി.സുരാജം (നന്മണ്ട)

നന്മണ്ട : പരേതനായ എ. കരുണാകരൻ നായരുടെ (റിട്ട. ജനറൽ എക്സ്റ്റൺസൺ ഓഫീസർ , ഗ്രാമവികസന വകുപ്പ്) ഭാര്യ തെക്കേടത്ത് ടി. സി.സുരാജം (86) (റിട്ട. അധ്യാപിക നന്മണ്ട വെസ്റ്റ് എ.എൽ.പി.സ്കൂൾ) നിര്യാതയായി. മക്കൾ: റീജ (റിട്ട. ഹെഡ്മിസ്ട്രസ് മാതൃ ബന്ധു വിദ്യാശാല, മലാപ്പറമ്പ്) അനിത (റിട്ട. ട്യൂട്ടർ ഇൻ ഡെൻ്റൽ മെക്കാനിക്, കോഴിക്കോട് മെഡിക്കൽ കോളേജ്), ടി. അനൂപ്കുമാർ (ഹെഡ്മാസ്റ്റർ നന്മണ്ട എ.യു.പി. സ്കൂൾ, എൻ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി) മരുമക്കൾ: എം. മോഹനൻ (റിട്ട. കനറാ ബേങ്ക്), വടക്കേടത്ത് ഉണ്ണികൃഷ്ണൻ (റിട്ട. എൽ ഐ സി ഡിവിഷനൽ ഓഫീസ്) എം. ജ്യോതി (ദേശസേവ എ.യു.പി. സ്കൂൾ കുറുമ്പൊയിൽ) സഹോദരങ്ങൾ: കേണൽ ബാലഗോവിന്ദൻ, പരേതരായ ടി.സി തങ്കം , ടി.സി രത്നം , ടി.സി. ഹൈമാവതി ശവസംസ്കാരം: ഇന്ന് (24/10/2025) വൈകുന്നേരം 6. മണിയ്ക്ക് വീട്ടുവളപ്പിൽ.