വെള്ളിയൂർ: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് സുരേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി. ഇന്നലെ രാത്രി ഡ്യൂട്ടി എടുക്കാതെ നെഞ്ച് വേദന വന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഡി എസ് എഫ് ഇൽ നിന്നും റിട്ടയർ ചെയ്ത സുരേഷ് കേരള ഹോംഗാർഡ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആണ്. സംസ്കാരം നാളെ വെള്ളിയൂരുള്ള വീട്ടു വളപ്പിൽ നടക്കും.

