നടുവണ്ണൂർ: റിട്ട. സെയിൽ ടാക്സ് ഓഫീസർ മക്കാട്ട് ഗംഗാധരൻ (81) നിര്യാതനായി. കടന്നൽ കുത്തേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജാനു (റിട്ടേർഡ് ഹെഡ്മിസ്ട്രസ് ജി. എച്ച്. എസ്. എസ്. കോക്കല്ലൂർ). മക്കൾ: ജീജ, പരേതനായ അനൂപ്, അതുൽ. മരുമക്കൾ: ഡോ.ലിംന, ഡോ. ബിനു (കോട്ടക്കൽ ആര്യവൈദ്യശാല വില്യാപ്പളളി). ശ്രീധരൻ, രവീന്ദ്രൻ, അരവിന്ദൻ, മോഹനൻ എന്നിവർ സഹോദരരാണ്. സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

