മേപ്പയ്യൂർ: മേപ്പയ്യൂരിലെ വസ്ത്രവ്യാപാരി (പ്രിൻസ്സി ഡ്രസ്സസ് മേപ്പയ്യൂർ) എ.കെ. ശിവദാസൻ (72) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റ് വൈസ് പ്രസിഡൻ്റാണ്. പിതാവ് : പരേതനായ എ.കെ. കുഞ്ഞിരാമൻ, അമ്മ: പരേതയായ അമ്മാളു, ഭാര്യ : പരിമള. മക്കൾ: പ്രശീഷ് , അഹന, മരുമക്കൾ: സുരഭി, പ്രജീഷ് എ.കെ (റിട്ട.ഫയർ ഫോഴ്സ്). സഹോദരങ്ങൾ: എ.കെ. ബാലൻ (റിട്ട. ടൌൺ ബാങ്ക് മേപ്പയ്യൂർ) കമലക്ഷി (ബാഗ്ലൂർ) എ.കെ. ജനാർദ്ദനൻ (റിട്ട. കൃഷി ഓഫീസർ) വിമല (കക്കോടി). സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ . ആദര സൂചകമായി മേപ്പയൂർ ടൗണിൽ ഇന്ന് ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ കടയടച്ച് ഹർത്താലിന് ആഹ്വാനം ചെയതു.

