കൂട്ടാലിട: പനക്കോല കണ്ടി ഷൈജു (42) നിര്യാതനായി, ശ്രീ ശങ്കരാചാര്യ സംസ്കൃത കോളേജ് കൊയിലാണ്ടിയിൽ ലക്ചറർ ആയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി. ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ മലയാളം ഡിപ്പാർട്ട്മെൻറ് 2000-2002 വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ശ്രീനാരായണഗുരു കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്നു. അച്ഛൻ: വേലായുധൻ. അമ്മ: സാവിത്രി, സഹോദരൻ: ലാൽജു കൂട്ടാലിട. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.

