നടുവണ്ണൂർ: നടുവണ്ണൂരിലെ കോൺഗ്രസ് എസ് സ്ഥാപക നേതാവും ആദ്യകാല വ്യാപാരിയുമായിരുന്ന പി. കെ. അമ്മദ് പനച്ചിക്കണ്ടി മൊടക്കല്ലൂർ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. 66 വയസായിരുന്നു. നടുവണ്ണൂരിൽ കച്ചവടക്കാരനായിരുന്ന പരേതനായ പനച്ചിക്കണ്ടി ഇമ്പിച്ചു മമ്മു ആണ് പിതാവ്. ഭാര്യ: നഫീസ. മക്കൾ: ജെറീഷ് ഷമീറ, ജംഷീർ. മരുമക്കൾ: ഹസീന (തിരുവോട്) ഷിഫാന (കൂരാച്ചുണ്ട് ) ഹനീഫ (നരക്കോട്) മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് നടുവണ്ണൂർ മർക്കസ് ജുമാഅത്ത് പള്ളിയിൽ.

