അരിക്കുളം: കാരയാട് ഏക്കാട്ടൂരിലെ കിഴക്കെ കുറ്റീകണ്ടി കല്ല്യാണിക്കുട്ടിയമ്മ നിര്യാതയായി. 73 വയസ്സായിരുന്നു. ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: സതീഷ്, സജീഷ് (സി.പി.ഐ.എം. ഏക്കാട്ടൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം), സജിത. മരുമക്കൾ: ഹരിദാസൻ ഊരള്ളൂർ, ബിന്ദു, അനുശ്രീ, പരേതയായ ഷീബ. സഹോദരങ്ങൾ: ദേവി, ബാലകൃഷ്ണൻ, പരേതരായ നാരായണിക്കുട്ടിയമ്മ, ജാനകി, കാർത്ത്യായനി.

