ബാലുശ്ശേരി: കെ.ഡി.എൻ.എ മെമ്പർ ഷംനാസ് മഠത്തിൽ (38) കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയ മെമ്പറും ബാലുശ്ശേരി സ്വദേശിയുമായ ഷംനാസ് മഠത്തിൽ ബാഡ്‌മിൻറൺ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ സാജിറ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. മക്കൾ: ഫഹിയ, യാക്കൂബ്. ഷംനാസിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

