പേരാമ്പ്ര: റിട്ടയേർഡ് പോസ്റ്റ് മാസ്റ്ററും വെള്ളിയൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുൻപ്രസിഡണ്ടൂമായിരുന്ന വെള്ളിയാറ കണ്ടി ഭാസ്കരൻ (73) നിര്യാതനായി. നേരത്തെ കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഭാര്യ : സുനീത. മക്കൾ: രാജേഷ് വി കെ, രഞ്ജിത് വി കെ.(മെഡിക്കൽ കോളേജ്, കോഴിക്കോട്). മരുമക്കൾ: അശ്വതി(പേരാമ്പ്ര), നിമിഷ( ദേശമംഗലം എച്ച് എസ് എസ്). സഹോദരങ്ങൾ: ലക്ഷ്മി (വാളൂർ), ജാനകി (കൊളത്തൂർ), ദേവകി (വാകയാട്). സംസ്കാരം ഇന്ന് വൈകീട്ട് ആറ് മണിക്ക് വീട്ടു വളപ്പിൽ.

