പാലങ്ങാട്: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ് അധ്യാപിക ഹസ്ന റഹ്മാൻ (38) നിര്യാതയായി. പുല്ലാഞ്ഞോളി ജവഹർ അലിയുടെ (ബാങ്ക് സെക്രട്ടറി) ഭാര്യയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം. റിട്ടയേഡ് അധ്യാപകൻ അബ്ദു റഹിമാൻ ഖമറുന്നിസ ദമ്പതികളുടെ മകളാണ്. ദയാപുരം റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥി ആയിഷ ജുന ഏക മകളാണ്. അസീഫ് റഹ്മാൻ (സൗദി) ഇനാസ് റഹ്മാൻ (കുവൈറ്റ്) എന്നിവർ സഹോദരരാണ്. മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് പരപ്പാറ ജുമാ മസ്ജിദിൽ.

