മേപ്പയ്യൂർ: തുറയൂർ ചെരിച്ചിൽ മഹല്ല് ജനറൽ സെക്രട്ടറിയും, ചിറക്കര മഹല്ല് പ്രസിഡൻ്റും, പ്രമുഖ മുസ്‌ലിം ലീഗ് നേതാവും, ജീവ കാരുണ്യ പ്രവർത്തകനുമായ നസീർ പൊടിയാടി (62) നിര്യാതനായി. തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: നസൽ, നിഹാല. മരുമക്കൾ: മുഹമ്മദ് റാസി, ഉൽഫത്ത് . സഹോദരങ്ങൾ: ഷരീഫ് പി (പ്രിൻസിപ്പൽ, എംജെ വി എഛ് എസ് എസ്), ജമീല, റസിയ, സഫിയ ഫൗസിയ, നജ്മ. ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ

