headerlogo

ചരമം

കുളക്കാട്ടിൽ അന്ത്രു (അടുക്കത്ത്)

04-02-2026
../upload/obit/2026/Feb/2026-02-04/IMG-20260204-WA0039.webp

കുറ്റ്യാടി: അടുക്കത്ത് സ്വദേശി കുളക്കാട്ടിൽ അന്ത്രു (72) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അജ്നാസ് (ഖത്തർ), ഹാരിസ് (അധ്യപകൻ - മാലി ദ്വീപ്), അൻസാഫ് (ഖത്തർ), ഹസ്ന. മരുമക്കൾ: മുബീന (നടുവണ്ണൂർ), സുബീന (കുറ്റ്യാടി), ഹസ്ന (ദേവർകോവിൽ), നിസാം (തോടത്താംകണ്ടി). സഹോദരങ്ങൾ: അബ്ദുല്ല, മമ്മു,സാറ, പരേതനായ മൊയ്തു. മയ്യിത്ത് നിസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 9.30 ന് അടുക്കത്ത് ജുമാ മസ്ജിദിൽ.

Obituary

../upload/obit/2026/Jan/2026-01-31/IMG-20260131-WA0253.webp

രാധ (വാല്യക്കോട്)

പേരാമ്പ്ര/പറവൂർ: വാല്യക്കോട് പനിച്ചികുന്നുമ്മല്‍ രാധ (79) എറണാകുളം പറവൂരിൽ നിര്യാതയായി. കൂത്താളി സമരസേനാനിയും മുന്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗവുമായ പനിച്ചി കുന്നുമ്മല്‍ കുഞ്ഞി ക്കണ്ണൻ്റെ.യും പരേതയായ അമ്മാളുവിന്‍റേയും മകളാണ്. ഭര്‍ത്താവ് : പേരാമ്പ്ര ഹൈസ്ക്കൂള്‍ റിട്ട: അധ്യാപകന്‍ കെ.എ. പുരുഷോത്തമന്‍ (പറവൂര്‍) മക്കള്‍: ജഷി (റിട്ട.അസിസ്റ്റന്‍റ് ഡയറക്ടര്‍,കൃഷി വകുപ്പ്), ജോസ്നി (യു.എസ്.എ) മരുമക്കള്‍: ഡോ.അരുണ്‍ കുമാര്‍ (റിട്ട.അസി. ഡയറക്ടര്‍,മൃഗ സംരക്ഷണ വകുപ്പ്) സുമേദ് (യു.എസ്.എ) സഹോദരങ്ങള്‍: പി.കെ.രാജന്‍, പി.കെ. വിജയന്‍ (റിട്ട.ബ്ലോക്ക് ഓഫീസ്,പേരാമ്പ്ര) ഡോ.പി.കെ.ഗിരീഷ് കുമാര്‍ (ജി.കെ.ഡെന്‍റല്‍ ക്ലിനിക്, നടുവണ്ണൂര്‍) ശോഭ (ബാംഗലൂരു) ഗീത (കിനാലൂര്‍) ബിന്ദു (റിട്ട.എച്ച്.എം. നടുവത്തൂര്‍ യു.പി.സ്കൂള്‍). സംസ്ക്കാരം നാളെ ഞായറാഴ്ച എറണാകുളം പറവൂരില്‍ നടക്കും.