ഇൻഡോനേഷ്യയിൽ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് ഭൂചലനം. മരിച്ചവവരുടെ എണ്ണം 162 ആയി ഉയർന്നു
പശ്ചിമ ജാവാ പ്രാവശ്യയിലാണ് ഭൂചലനം ഉണ്ടായത്

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ ഇതുവരെ ആയി 162പേർ മരണപ്പെട്ടു.
പശ്ചിമ ജാവാ പ്രവശ്യയിലാണ് ഭൂചലനം ഉണ്ടായത്.
കനത്ത നാശനഷ്ടങ്ങളാണ് ഭൂചലനത്തിൽ ഇന്തോനേഷ്യക്ക് ഉണ്ടായത് എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഭൂചലനത്തിൽ ഏറ്റവും കൂടുതൽ തീവ്രത രേഖപ്പെടുത്തിയത് സിയാന്‍ജൂര്‍ മേഖലയിലാണ്. റിക്ടര്‍ സ്‌കെയിലില്‍ 5.6 ആയാണ് ഇവിടെ ഭൂചലനം ഉണ്ടായത്.
അനവധി കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി നിരവധി പേര്‍ക്ക് അപകടകരമാം വിധം പരുക്കേറ്റിട്ടുണ്ട്.
പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും തുടങ്ങി നിരവധി കെട്ടിടങ്ങൾക്കും മറ്റുമായി കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാശ നഷ്ടത്തിന്റെ തോത് നിലവിൽ പൂർണ്ണമായി അറിയാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർ അന്വേഷിച്ചു വരുകയാണ്.
മരണസംഖ്യ ഇനിയും കൂടുമെന്നാണ് നിഗമനം.
നിലവിലെ കണക്കുകള്‍ പ്രകാരം 162 പേര്‍ക്ക് ജീവൻ നഷ്ടമായതായി സിയാൻജൂർ പട്ടണത്തിലെ പ്രാദേശിക ഭരണ കൂടത്തിന്റെ വക്താവ് ആദം അന്താരാഷ്ട്ര വാർത്ത ഏജൻസി ആയ എഎഫ്പി യോട് പറഞ്ഞിട്ടുണ്ട്.