കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് ബീച്ചില്‍ കരയ്ക്കടിഞ്ഞു.
കണ്ണന്‍കടവ് സ്വദേശി അല്‍ത്താഫിന്റെ മൃതദേഹമാണ് തുവ്വപ്പാറ ഭാഗത്ത് കരക്കടിഞ്ഞത്.

കൊയിലാണ്ടി: കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് ബീച്ചില്‍ കരയ്ക്കടിഞ്ഞു. ശനിയാഴ്ച കാണാതായ കണ്ണന്‍കടവ് സ്വദേശി അല്‍ത്താഫിന്റെ (23) മൃതദേഹമാണ് തുവ്വപ്പാറ ഭാഗത്ത് കരക്കടിഞ്ഞത്.
കണ്ണൻ കടവ് കുഞ്ഞായിൻക്കണ്ടി അസീസിൻ്റെയും, ഏരൂൽ റസിയയുടെയും മകനാണ്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ഇന്നലെ രാവിലെ കണ്ണന്‍കടവിലെ വീട്ടില്‍ നിന്നും ജോലിയ്‌ക്കെന്നു പറഞ്ഞ് ഇറങ്ങിയ അല്‍ത്താഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാർ: നഫ് ല, നഹ് ല.