നന്തിയിൽ രാസവസ്തുക്കളുമായി വന്ന വഗാഡ് ലോറിക്ക് മുകളിൽ മറ്റൊരു ലോറി മറിഞ്ഞ് അപകടം.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നന്തിയിൽ ബെപ്പാസ് പ്രവൃത്തി നടക്കുന്ന ഭാഗത്തായിരുന്നു അപകടം
നന്തി ബസാർ: നന്തിയിൽ രാസവസ്തുക്കളുമായി വന്ന വാഗാഡ് ലോറിയ്ക്കു മുകളിൽ മണലുമായി വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നന്തി ശ്രീശൈലം കുന്നിന് താഴെ ബെപ്പാസ് പ്രവൃത്തി നടക്കുന്ന ഭാഗത്തായിരുന്നു അപകടം.
രഹസ്വസ്തുക്കളുമായി വാഗാഡിൻ്റെ ഗോഡൗണിലേക്ക് പോകുകയായിരുന്ന ലോറിയ്ക്കു മുകളിലേക്ക് മണലുമായി വന്ന ലോറി മറിയുകയായിരുന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഭാഗത്താണ് അപകടം നടന്നതെന്നതിനാൽ പൊതുഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ല.

