മുൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട നിര്യാതനായി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.
കൂരാച്ചുണ്ട്: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മലയോരത്തെ കരുത്തുറ്റ സാന്നിധ്യമായിരുന്ന മുൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ അഗസ്റ്റിൻ കാരക്കട (87) നിര്യാതനായി.
ഭാര്യ : അന്ന കൂരാച്ചുണ്ട് കൂവണ്ണിൽ (പൂവരണിയിൽ )കുടുംബംഗം,
മക്കൾ :ലാലി ആഗസ്റ്റിൻ ചക്കിട്ടപ്പാറ (റിട്ട. കെ. എസ്. ആർ. ടി. സി ) ഷാജു കാരക്കട (ജോസ് ) കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, പോളി കാരക്കട, (മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), സജി ആഗസ്റ്റിൻ (സബ് ഇൻസ്‌പെക്ടർ കുറ്റിയാടി,കേരള പോലീസ് ), സിബി ആഗസ്റ്റിൻ (കാരക്കട ട്രെഡേഴ്‌സ് കൂരാച്ചുണ്ട്).

