ജയപ്പാൽ റാണ അന്തരിച്ചു.
ഇന്ത്യൻ ഷൂട്ടിംഗ് താരം ജയപ്പാൽ റാണ (49) ഹൃദയാഘാതം മൂലം അന്തരിച്ചു.
ന്യൂഡൽഹി. രാജ്യം കണ്ട ഏറ്റവും മികച്ച ഷൂട്ടിംഗ് താരം ജയപ്പാൽ റാണ ഹൃദയാഘാതം മൂലം അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ശസ്ത്രക്രിയെ തുടർന്നാണ് അന്ത്യം.
ഉത്തരഖണ്ഡിലെ ഉത്തരകാശിയിൽ 1976 ൽ ജനിച്ച അദ്ദേഹം 1994 ൽ ഇറ്റലിയിലെ മിലാനിൽ ലോക ചാമ്പ്യൻഷിപ്പിൽ ജൂനിയ ലോക റിക്കോർഡോടെ സ്വർണം നേടിയിരുന്നു. 2006 ലെ ഏഷ്യൻ ഗെയിംസിൽ 3 സ്വർണവും ഒരുവെള്ളിയും നേടി. നാല് കോമൺവെൽത്ത് ഗെയിംസുകളിലായി 9 സ്വർണ മെഡലുകൾ നേടി.
1994 ൽ അർജുന അവാർഡും 1997-ൽ പത്മശ്രിയും ലഭിച്ചു. വിരമിച്ച ശേഷം പരിശീലകനായി തുടരുകയാണ്. 2020.ൽ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ റീന മക്കൾ ദേവാംശി, യുവരാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

