headerlogo
obituary

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഉള്ളിയേരി 19 -ൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ വിജയൻ കൊയക്കാട് മരിച്ചു.

 ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
avatar image

NDR news

16 Jun 2026 09:48 PM

      ഉള്ളിയേരി: സംസ്ഥാന പാതയിലെ 19-ാം മൈലിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തെരുവത്തു കടവിലെ കൊയക്കാട് നടു വിലക്കണ്ടി മീത്തൽ വിജയൻ (63) ആണ് മരിച്ചത്. തെരുവത്ത് കടവിലാണ് ഓട്ടോ സർവീസ് നടത്തിയിരുന്നത്. വിജയൻ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ച് റോഡിൽ വീണു. അതേ ഓട്ടോറിക്ഷ അദ്ദേഹത്തിന്റെ ദേഹത്തിലേക്ക് മറിഞ്ഞു വീണു. സ്ഥലത്തുണ്ടായിരുന്ന മൊബെയിൽ പോലീസെത്തി രക്ഷാപ്രവർത്തനം നടത്തി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 11.30-ന് ബാലുശ്ശേരി റെയ്ഞ്ച് എക്സൈസ് ഓഫീസിന് സമീപത്തായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയുള്ള പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. ഭാര്യ: പുഷ്പ. മക്കൾ: അരുൺ, വിഷ്‌ണു. മരുമകൾ: ജിൻസി.

NDR news
16 Jun 2026 09:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents