എൻ വി അബ്ദുള്ള കുട്ടി ഹാജി (78) അന്തരിച്ചു
വ്യവസായിയും സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തകനുമായ എൻ വി അബ്ദുള്ള കുട്ടി ഹാജി അന്തരിച്ചു.
ഉള്ളിയേരി: നാറാത്ത് സ്വദേശിയും ഒള്ളൂർ പുത്തഞ്ചേരിയിലെ വ്യവസായിയും സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എൻ.വി. അബ്ദുള്ള കുട്ടി ഹാജി (78) നിര്യാതനായി. നാറാത്ത് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും നിസ്വാർത്ഥ സേവനങ്ങളിലൂടെ സാധാരണക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം.വിവിധ പൊതുപ്രവർത്തന മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം നാറാത്ത് മഹല്ല് പ്രസിഡന്റ്, നാറാത്ത് വെസ്റ്റ് ജീലാനി മസ്ജിദ് പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, ട്രഷറർ, ശിഹാബ് തങ്ങൾ ചാരിറ്റി ഉപദേശക സമിതി അംഗം തുടങ്ങിയ ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കെ എം സി സി പ്രവർത്തകൻ റഫീഖ് എൻ.വി. അൽഹിലാൽ ( അബുദാബി), റഷീദ് എൻ.വി. (ശിഹാബ് തങ്ങൾ ചാരിറ്റി ട്രഷറർ), സൈന ടീച്ചർ (കൂനഞ്ചേരി എൽ.പി. സ്കൂൾ), റംല കുരുന്നൻ ചാലിൽ എന്നിവരാണ് മക്കൾ.പരേതനായ എൻ വി ആമദ് ഹാജി, (ബ്ലൂ മാർട്ട് ചെയർമാൻ മുഹമ്മദ് ബഷീറിന്റെ പിതാവ് )ബീരാൻ കോയ സഹോദരങ്ങളും ഖദീജ വെളുത്താടത്ത് സഹോദരിയുമാണ്.

