headerlogo
obituary

യുവതി ചാലിയാറിൽ ചാടി ആത്മഹത്യ ചെയ്തു.

ചാലിയാറിൽ ചാടി ആത്മഹത്യ ചെയ്ത സന്ധ്യ (36) യുടെ മൃതദേഹം ചാലിയം ഹാർബറിനു സമീപം കണ്ടു കിട്ടി.

 യുവതി ചാലിയാറിൽ ചാടി ആത്മഹത്യ ചെയ്തു.
avatar image

NDR news

24 Jun 2026 01:01 PM

ഫറോക്ക് : ജീവിച്ചിരുന്നപ്പോൾ ആരെങ്കിലും ഒരാൾ ആ മനസ്സ് ഒന്ന് കേട്ടിരുന്നെങ്കിൽ... ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ ജീവൻ ഇന്ന് നമ്മളോടൊപ്പം ഉണ്ടാകുമായിരുന്നു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, ജീവിച്ചിരിക്കുമ്പോൾ ആരും ഒന്നും കേൾക്കാറില്ല, അറിയാൻ ശ്രമിക്കാറില്ല. ഒടുവിൽ എല്ലാം കഴിഞ്ഞ് ഒരു നിശ്ചലപ്രാണനായി മാറുമ്പോൾ മാത്രം നമ്മൾ ആ വലിയ നഷ്ടം തിരിച്ചറിയുന്നു. മറ്റൊരു കണ്ണീർ വാർത്ത കൂടി കോഴിക്കോട് ഫറോക്ക് പാലത്തിൽ നിന്നും കേൾക്കേണ്ടി വന്നിരിക്കുന്നു. ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി യുവതി ജീവനൊടുക്കി.

      വെസ്റ്റ് ഹിൽ കോനാട് ബീച്ചിലെ നാലുകുടി പറമ്പിൽ സന്ധ്യ (36) ആണ് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. കോഴിക്കോട് മാതറയിലെ 'ആയുർ രത്നം' സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സന്ധ്യ. ഇന്നലെ പതിവുപോലെ ജോലി കഴിഞ്ഞ് വൈകിട്ട് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം വെള്ളയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇന്ന് ചാലിയം മത്സ്യബന്ധന ഹാർബറിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

NDR news
24 Jun 2026 01:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents