കുപ്പേരി ഭാസ്കരൻ (58) വെള്ള കെട്ടിൽ വീണു മരിച്ചു.
തെങ്ങുകയറ്റ തൊഴിലാളിയായ ഭാസ്കരൻ ഇന്നലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു തോട്ടിൽ വീണ് മരിച്ചത്.
ബാലുശ്ശേരി: തെങ്ങുകയറ്റ തൊഴിലാളി വയലിലെ വെള്ളക്കെട്ടില്‍ വീണുമരിച്ചു. ബ്ലോക്ക് റോഡ് ജംക്ഷനുസമീപം കുപ്പേരി ഭാസ്‌ക്കരൻ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ തെങ്ങുകയറ്റ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ വയലിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.സമീപത്ത് തോട് ഒഴുകുന്നുണ്ട്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഭാര്യ : ശ്രീദേവി. മക്കള്‍ : ജിഷ്ണു , വിഷ്ണു, ജിസ്‌ന.

