കൊളങ്ങരത്ത് കെ മാധവൻ (87) അന്തരിച്ചു.
കമ്യൂണിസ്‌റ്റു ചിന്തകനും എഴുത്തുകാരനുമായ അത്തോളി കൊളങ്ങരത്ത് കെ മാധവൻ അന്തരിച്ചു.
അത്തോളി : കമ്യൂണിസ്റ്റുകാരനും എഴുത്തുകാരനും ചിന്തകനുമായ അത്തോളി കൊളങ്ങരത്ത് കെ. മാധവൻ (87) അന്തരിച്ചു. ദീർഘകാലം അത്തോളിയിൽ സൈക്കിൾ ഷാപ്പ് നടത്തി വന്നിരുന്ന അത്തോളിക്കാരുടെ പ്രിയ മാധവേട്ടൻ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായിരുന്നു. വിചാര യാത്രകൾ (പഠനം), മന.ശാസ്ത്രം,ധ്യാനം,കമ്യൂണിസം(ലേഖനസമാഹാരം), ഒരു വിമർശന രേഖ (വിമർശനം),മനസും ഡയലക്ടിസവും തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി.മക്കൾ:പ്രവദ (കേരള ബാങ്ക് റിട്ട.മാനേജർ),അനിത (അന്നശ്ശേരി വിജയലക്ഷ്മി യു.പി സ്കൂൾ റിട്ട.അധ്യാപിക), റീന (എൻ.ഐ.ഇ.ടി കോഴിക്കോട്), ബിന്ദു (അവിടനെല്ലൂർ ഗവ.ഹൈസ്കൂൾ അധ്യാപിക). മരുമക്കൾ: നാരായണൻ കന്നൂര് (റിട്ട. പോസ്റ്റുമാസ്റ്റർ), ശേഖരൻ കൂമുള്ളി (അന്നശ്ശേരി വിജയലക്ഷ്മി യു.പി സ്കൂൾ റിട്ട.അധ്യാപകൻ), മുരളീധരൻ കണക്കശ്ശേരി പൊയിൽക്കാവ് (റിയ കാഷൻ കാരി കോഴിക്കോട്), രാജൻ കായണ്ണ(ഗവ.ടി.ടി.ഐ കോഴിക്കോട്).സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് അത്തോളി പെട്രോൾപമ്പിന് സമീപമുള്ള വിട്ടു വളപ്പിൽ നടക്കും.

