headerlogo
obituary

അനീഷ് ഉള്ളിയേരിക്ക് നാടിന്റെ അന്ത്യാഞ്‌ജലി

ഇന്നലെ മരണമടഞ്ഞ പ്രശസ്ത നാടക കലാകാരൻ അനീഷിന് അന്ത്യോപചാരം അർപ്പിക്കാൻ അനുശോചനയോഗം നടത്തി.

 അനീഷ് ഉള്ളിയേരിക്ക് നാടിന്റെ അന്ത്യാഞ്‌ജലി
avatar image

NDR news

15 Jul 2026 01:25 PM

ഉള്ളിയേരി : ഉള്ളിയേരിയിലെ നാടകവേദിയില്‍ ഇനി അനീഷിന്റെ ചലനങ്ങളില്ല. ഗാനമേള വേദികളിലെ ആ ശബ്ദവും ഇനിയില്ല. അകാലത്തില്‍ സുഹൃത്തുക്കളെയും കുടുംബത്തേയും തീരാവേദനിയിലാക്കി, ലോകത്തോട് വിട പറഞ്ഞ അനീഷ് ഉള്ളിയേരിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ അനീഷിന്റെ മരണവിവരം ഞെട്ടലോടെയാണ് എല്ലാവരും അറിയുന്നത്. പലരും ആ വിവരം ഉള്‍ക്കൊള്ളാനാകാതെ വേദനിച്ചു. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്നലെ വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നരവധി പേരാണ് എത്തിയത്. 

        അനീഷ് അമച്വര്‍ നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നര്‍മം കൊണ്ട് ആസ്വാദകരെ ചിരിപ്പിക്കുന്നതില്‍ എന്നും മുന്നിലായിരുന്ന അനീഷ് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കരോക്കെ ഗാനമേള വേദികളിലും സജീവമായിരുന്നു. നന്മ, നാടക്, ആര്‍ട്ടിസ്റ്റ് വേദി തുടങ്ങി നിരവധി കലാകാരന്മാരുടെ സംഘടന കളുടെ ഭാഗമായിരുന്നു. ഉള്ളിയേരി പഞ്ചായത്ത് ഓഫീസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു. പിന്നീട് ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്കിലെ ഡ്രൈവറായി. ഒഴിവു സമയങ്ങള്‍ മുഴുവന്‍ കലാപ്രവര്‍ ത്തനത്തിനായി നീക്കിവച്ചു.

           വി. ടി.സൂരജ് എംഎല്‍എ, എം.മെഹബൂബ്, വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഉള്ളിയേരി സൗത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി നാസര്‍, പഞ്ചായത്തംഗം സുഗമ ഹരി ദാസ്, ഒള്ളൂര്‍ ദാ സന്‍, ബിന്ദു താന്നിക്കല്‍, വി എം അജീഷ്, ഇ എം ബഷീര്‍, ഷാജു ചെറുക്കാവില്‍, വി കെ വിജയന്‍, കെ പി സുരേഷ്, എന്‍ നാരായ ണന്‍ കിടാവ്, ഒ എം സുരേന്ദ്രന്‍, ജയപ്രകാശ് നന്മണ്ട, അഷ്‌റഫ് നാറാത്ത്, സതീഷ് കുമാര്‍ ഈങ്ങയില്‍, ഇ കെ പ്രബിന്‍, എം വേലായുധന്‍, വിജയന്‍ മു ണ്ടോത്ത്, പി മുഹമ്മദ്, എം ബിജു ശങ്കര്‍, ഇ എം പ്രശാന്തന്‍ സംസാരിച്ചു.

NDR news
15 Jul 2026 01:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents