ഹൗസ്ബോട്ടിൽ നിന്ന് ജീവനക്കാരി പുന്നമട കായലിൽ വീണ് മരിച്ചു
തമിഴ്നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരിച്ചത്
ആലപ്പുഴ: പുന്നമടയിൽ സ്പായിലെ ജീവനക്കാരി ഹൗസ്ബോട്ടിൽനിന്നു കായലിൽ വീണു മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.
ഞായർ രാത്രി 12:00 ഓടെയായിരുന്നു സംഭവം. പുന്നമട ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. സംഭവ സമയത്തു ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു തമിഴ്നാട് സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുകയാണ്

