വയോധികൻ സ്കൂട്ടർ തട്ടി മരിച്ചു.
റോഡ് മുറിച്ചു കടക്കുമ്പോൾ ഇയ്യക്കണ്ടി ബോളൻ നായർ (85) സ്കൂട്ടർ തട്ടി മരിച്ചു.
തലക്കുളത്തൂർ : തലക്കുളത്തൂർ ഹെൽത്ത് സെന്ററിന് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ വയോധികൻ മരിച്ചു. ഇയ്യക്കണ്ടി ബോളൻ നായർ (85) ആണ് മരിച്ചത്. എമ്മിലേരി രാജന്റെ (ശ്രീഹരി) ഭാര്യപിതാവാണ്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന സ്കൂട്ടർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളൻ നായരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ട ത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് രാജന്റെ വസതിയിൽ നടക്കും.

