കുറ്റിപ്പുറം ബസ് അപകടം ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്.
കോഴിക്കോട് പെരുവയൽ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) ആണ് മരിച്ചത്.
മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) ആണ് മരിച്ചത്.
അപകടത്തിൽ സഹോദരൻ വൈശാഖിനും പരിക്കേറ്റു. ടൈൽസ് ജോലിക്കാരനായ വൈഷ്ണവ് സഹോദരനൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

