headerlogo
obituary

ആലപ്പുഴയിൽ ട്രയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിനി മരിച്ചു.

ഒളവണ്ണ പുൽപറമ്പ് കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് ട്രയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ആലപ്പുഴയിൽ ട്രയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിനി മരിച്ചു.
avatar image

NDR news

27 Jul 2026 04:30 PM

അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ യുവതിയെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

        അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നാണ് സംഭവം. ഓടുന്ന തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

         അതേസമയം, രണ്ടുദിവസം മുൻപും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ ട്രെയിൻ അപകടം നടന്നിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡ് മൈലാഞ്ചി കല്ലിൽ അബ്‌ദുൾ ഹമീദിന് (37) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

NDR news
27 Jul 2026 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents