headerlogo
obituary

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം ഒരാൾ മരിച്ചു.

പുത്തൻ പുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് മരിച്ചത്

 കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം ഒരാൾ മരിച്ചു.
avatar image

NDR news

27 Jul 2026 08:25 PM

കുറ്റ്യാടി:തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് മരിച്ചത്.

         ഇന്ന് ഉച്ചയോടെ കുറ്റ്യാടിക്കടുത്ത് കള്ളാട് ചെറ്റയിൽ പീടികക്ക് സമീപമായിരുന്നു ദാരുണമായ സംഭവം. പ്രദേശത്ത് തെങ്ങ് മുറിച്ച് കൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടി താഴേക്ക് വീഴുകയായിരുന്നു.

          അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

NDR news
27 Jul 2026 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents