പൂക്കോത്ത് മീത്തൽ ചന്തുക്കുട്ടി (85)ടെറസിൽ നിന്നും വീണ് മരിച്ചു.
വീടിന്റെ ടെറസ് വൃത്തിയാക്കുമ്പോൾ വഴുതി വീണാണ് മരിച്ചത്
കൊയിലാണ്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് നമ്പ്രത്ത്കര സ്വദേശിയായ വയോധികന്‍ മരിച്ചു. നമ്പ്രത്ത്കര പൂക്കോത്ത് മീത്തല്‍ ചന്തുക്കുട്ടി (85) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. വീടിന്റെ ടെറസില്‍ കെട്ടിക്കിടന്ന പായല്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ന കേരളാ സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ മുന്‍ താലൂക്ക് പ്രസിഡണ്ടും ജില്ലാ കമ്മറ്റി അംഗവും, പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യമാര്‍: രാധ പെരുവട്ടൂര്‍, പരേതയായ നാരായണി. മക്കള്‍ : പ്രകാശന്‍, വിനോദന്‍, രമ്മ്യ, രജിത. മരുമക്കള്‍: ചന്ദ്രിക ,സന്ധ്യ, ലിജീഷ്, നിധീഷ്. സഹോദരങ്ങള്‍: ബാലന്‍, ലഷ്മി , ദേവി. സംസ്‌കാരം നാളെ

