കക്കഞ്ചേരി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരണപ്പെട്ടു.
മുഷ്ണാങ്കണ്ടി അനിൽകുമാർ (അജി) ആണ് മരിച്ചത്
ഉള്ളിയേരി : വാഹനാപകടത്തിൽ പരിക്കേറ്റ കർഷക തൊഴിലാളി മരണപ്പെട്ടു.മുഷ്ണാങ്കണ്ടി അനിൽകുമാർ (അജി -58) ആണ് മരിച്ചത്.ഇന്നലെ കക്കഞ്ചേരി വച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. കാലിനു ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി യിൽ സർജറിക്കു വിധേയൻ ആയെങ്കിലും പൊടുന്നനെ സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു.
അച്ഛൻ :പരേതനായ ഗോവിന്ദൻ നായർ. അമ്മ : പരേതയായ ജാനകി. ഭാര്യ : ഷീജ. മകൻ:ആദർശ്.സഹോദരങ്ങൾ: മാളു (ഉള്ളിയേരി ),ബാലൻ(റിട്ട. പോലീസ് എസ് ഐ കല്പറ്റ ), രാജൻ,പരേതരായ കുട്ടികൃഷ്ണൻ, ദേവി.

