കാവുന്തറ ചാലിൽ കുഞ്ഞഹമ്മദ്(56) നിര്യാതനായി
മത്സ്യ വ്യാപാരിയായിരുന്ന കാവുന്തറയിലെ ചാലിൽ കുഞ്ഞഹമ്മദ് (56) വാഹന അപകടത്തെ തുടർന്ന് നിര്യാതനായി
നടുവണ്ണൂർ: മത്സ്യ വ്യാപാരിയായിരുന്ന കാവുന്തറയിലെ ചാലിൽ കുഞ്ഞഹമ്മദ് (56) വാഹന അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ നിര്യാതനായി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടയിലാണ് മരണം സംഭവിച്ചത്. കൊയിലാണ്ടിയിൽ നിന്നും മത്സ്യം ശേഖരിക്കാൻ ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ മുണ്ടോത്ത് ആനവാതിൽ വെച്ച് എതിരെ വന്ന ടിപ്പർ ലോറി ഇടിച്ചാണ് അപകടം പറ്റിയത്.
നൊച്ചാട്ടെ മീത്തലെ തറവട്ടത്ത് മൊയ്തീന്റെയും ചാലിൽ ഐഷ കുട്ടിയുടെയും മകനാണ്. ഭാര്യ ഷാഹിദ . മക്കൾ:ഷാമിൽ രഹന മരുമക്കൾ:മുസ്തഫ റഹ്മാൻ ഒള്ളൂർ

